കാക്കനാട്: വഴിയിൽനിന്ന് ലഭിച്ച ഐഫോണുകൾ ഉടമക്ക് തിരികെ നൽകി യുവാവ് മാതൃകയായി. തൃക്കാക്കരക്ക് സമീപം കെന്നഡിമുക്ക് സ്വദേശിയും കൊച്ചി സിറ്റി പൊലീസ് കമീഷണർ അധ്യക്ഷനായ എസ്/സി എസ്/ടി മോണിറ്ററിങ് കമ്മിറ്റി അംഗവുമായ കെ.കെ. ജയനാണ് ഫോൺ കൈമാറിയത്. ഇൻഫോപാർക്ക് ജീവനക്കാരിയായ എറണാകുളം സ്വദേശിനി രേഷ്മയുടെ ഫോണുകളാണ് റോഡരികിൽനിന്ന് ജയന് കിട്ടിയത്. കാക്കനാടുനിന്ന് ഒബ്രോൺ മാൾ ഭാഗത്തേക്ക് വാഹനത്തിൽ പോവുകയായിരുന്ന രേഷ്മയുടെ പോക്കറ്റിൽനിന്ന് രണ്ട് ഐ ഫോണുകൾ നിലത്തു വീഴുകയായിരുന്നു. കോൺഗ്രസ് പ്രവർത്തകനായ ജയൻ തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗത്തിനുശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് വഴിയിൽ കിടക്കുന്ന ഫോണുകൾ കണ്ടത്. ഇതിനിടെ ഫോണുകൾ നഷ്ടപ്പെട്ടത് മനസ്സിലായ രേഷ്മ അതിലേക്ക് വിളിക്കുകകൂടി ചെയ്തതോടെ എളുപ്പമായി. തുടർന്ന് ഇവരോട് തൃക്കാക്കര പൊലീസ് സ്റ്റേഷനിലേക്ക് വരാൻ ആവശ്യപ്പെടുകയും എ.എസ്.ഐ രാധാകൃഷ്ണന്റെ സാന്നിധ്യത്തിൽ കൈമാറുകയുമായിരുന്നു ഫോട്ടോ: കെന്നഡിമുക്ക് സ്വദേശി കെ.കെ. ജയൻ വഴിയിൽനിന്ന് കിട്ടിയ ഫോണുകൾ ഉടമക്ക് കൈമാറുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.