കളമശ്ശേരിയിൽ ആരോഗ്യവിഭാഗം ശുചിത്വ പരിശോധന നടത്തി

കളമശ്ശേരി: പല ഭാഗത്തും ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കളമശ്ശേരിയിൽ ആരോഗ്യ വിഭാഗം സായാഹ്ന ശുചിത്വ പരിശോധന നടത്തി. നഗരസഭ പരിധിയിലെ പത്തടിപ്പാലം, ഇടപ്പള്ളി ടോൾ, പുക്കാട്ടുപടി റോഡ്, കൂനംതൈ ഭാഗങ്ങളിലെ ഭക്ഷണ വിൽപനശാലകളിലായിരുന്നു പരിശോധന. ആറിടത്ത്​ അപാകതകൾ കണ്ടെത്തുകയും ന്യൂനതകൾ പരിഹരിക്കാൻ ഏഴ് ദിവസത്തെ സമയം നൽകി നോട്ടീസ് നൽകുകയും ചെയ്തു. നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ എൻ.വി. അനിൽകുമാറി‍ൻെറ നേതൃത്വത്തിലെ ഉദ്യോഗസ്ഥരായിരുന്നു പരിശോധന നടത്തിയത്. EC KALA 2 HEALTHINSPECTION കളമശ്ശേരി ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ ഭക്ഷണശാലയിൽ പരിശോധന നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.