വയ്യാങ്കര മധുസൂദനൻ അവാർഡ് ശ്രീരംഗം കൃഷ്ണകുമാറിന്

ചാരുംമൂട് (ആലപ്പുഴ): പ്രസിദ്ധ സംഗീതജ്ഞനായിരുന്ന പ്രഫ. വയ്യാങ്കര മധുസൂദനന്റെ സ്മരണാർഥം താമരക്കുളം ചത്തിയറ വി.എച്ച്.എസ്.എസ് പൂർവ വിദ്യാർഥി സംഘടന ഏർപ്പെടുത്തിയ അവാർഡിന്​ മൃദംഗ കലാകാരൻ ശ്രീരംഗം ജി. കൃഷ്ണകുമാർ അർഹനായി. 10,001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് 10ന് നടക്കുന്ന ചടങ്ങിൽ മന്ത്രി സജി ചെറിയാൻ നൽകുമെന്ന്​ സ്കൂൾ മാനേജർ കെ.എ. രുഗ്മിണിയമ്മ, പ്രിൻസിപ്പൽ കെ.എൻ. അശോക് കുമാർ , സംഘടന രക്ഷാധികാരി സി.കെ. ബാലകൃഷ്ണൻ നായർ, പ്രസിഡന്‍റ്​ എൻ.സുരേഷ് കുമാർ, സെക്രട്ടറി എസ്. ജമാൽ എന്നിവർ അറിയിച്ചു. ചിത്രം: ശ്രീരംഗം ജി.കൃഷ്ണകുമാർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.