ഉദ്യോഗസ്ഥരുടെ അഭാവം; ഭക്ഷ്യസുരക്ഷ പരിശോധന താളംതെറ്റുന്നു

കൊച്ചി: ഭക്ഷ്യസുരക്ഷ വകുപ്പിൽ ആവശ്യത്തിന്​ ഓഫിസർമാർ ഇല്ലാത്തതിനെത്തുടർന്ന്​ ജില്ലയിൽ പരിശോധനകൾ താളംതെറ്റുന്നു. കാസർകോട്​ ഷവർമ കഴിച്ച്​ ഭക്ഷ്യവിഷബാധയേറ്റ്​ വിദ്യാർഥി മരിച്ച സംഭവത്തിന്​​ പിന്നാലെ പരിശോധനകളും നടപടികളുമായി രംഗത്തിറങ്ങുമ്പോഴും ആവശ്യത്തിന്​ ഫുഡ്​ സേഫ്​റ്റി ഓഫിസർമാർ ഇല്ലാത്തത്​​ ഭക്ഷ്യസുരക്ഷ വകുപ്പി‍ൻെറ​ പരിശോധനയെ സാരമായി ബാധിക്കുകയാണ്​​​. നിലവിലെ ജീവനക്കാർ അമിത ജോലി ചെയ്താണ്​ പലയിടങ്ങളിലും പരിശോധനക്കായും മറ്റും എത്തുന്നത്​. 14 ഫുഡ്​ സേഫ്​റ്റി ഓഫിസർമാർ വേണ്ടിടത്ത്​ ആറ്​ പേരാണുള്ളത്​. ഇതിലൊരാൾ ജില്ല നോഡൽ ഓഫിസറുമാണ്​. അഞ്ചുപേർ മാ​ത്രമാണ്​ പരിശോധനക്കും ദിനേനയുള്ള പ്രവർത്തനങ്ങൾക്കുമായുള്ളത്​. സ്ഥാനക്കയറ്റവും മറ്റ് വകുപ്പുകളിൽ ഗസറ്റഡ് തസ്തികകളിൽ നിയമനം ലഭിച്ചവ‌ർ പോയതുമാണ് പ്രതിസന്ധിക്ക് കാരണമെന്നാണ്​ വിവരം. രണ്ട്​ മാസത്തിനിടയിലാണ്​ ഇത്രയും തസ്തികകൾ ഒഴിഞ്ഞത്. ഇതോടെ ഹോട്ടലുകൾ,​ റസ്റ്റാറന്‍റുകൾ,​ ബേക്കറികൾ,​ കടകൾ,​ മാർക്കറ്റുകൾ,​ ചെക്ക് പോസ്റ്റുകൾ എന്നിവിടങ്ങളിൽ നടക്കുന്ന പരിശോധനകൾ പലതും വഴിപാടായി മാറുന്ന സാഹചര്യമാണ്​​. പരിശോധന കുറഞ്ഞതോടെ ഈ പഴുതിൽ ഭക്ഷ്യവസ്തുക്കളിൽ കൃത്രിമവും പഴകിയ ആഹാരസാധനങ്ങളുടെ വിൽപനയും തുടങ്ങിയതായും ആക്ഷേപമുയരുന്നുണ്ട്​. സ്​പെഷൽ ഡ്രൈവുകളും പരിശോധനകളും കൂടാതെ പരാതികളും മറ്റും എത്തിയാൽ ജീവനക്കാർ നേരി​ട്ടെത്തി പരിശോധിക്കേണ്ടിവരും. എന്നാൽ, ഇവിടങ്ങളിലെല്ലാം ഓടിയെത്തണമെങ്കിൽ കൂടുതൽ ഓഫിസർമാരുടെ സേവനം കൂടിയേ തീരൂ. ഉള്ളവരെ വെച്ച്​ പരമാവധി ജോലികളും പൂർത്തിയാക്കുന്നുണ്ടെന്നാണ്​ അധികൃതർ പറയുന്നത്​. ഫുഡ് ഇൻസ്പെക്ടർമാരുടെ ഒഴിവുകൾ സർക്കാറിന് റിപ്പോർട്ട് ചെയ്തിട്ടു​ണ്ടെന്നും പി.എസ്.സി റാങ്ക് ലിസ്റ്റിൽനിന്ന് നിയമനത്തിന്​ നടപടികൾ ആരംഭിച്ചതായും​ അധികൃതർ പറയുന്നു​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.