മലേക്കുരിശ് പള്ളിയിൽ പെരുന്നാളിന് കൊടിയേറി

കിഴക്കമ്പലം: ആഗോള മാര്‍ത്തോമൻ തീർഥാടന കേന്ദ്രമായ പള്ളിക്കര മലേകുരിശ് പള്ളിയില്‍ ശനിയാഴ്ച മുതല്‍ ചൊവ്വാഴ്ചവരെ നടക്കുന്ന പരിശുദ്ധന്മാരുടെ ഓര്‍മപ്പെരുന്നാളിന് വികാരി ഫാ. മത്തായി ഇടപ്പാറ കൊടിയേറ്റി. ഇ.സി. വർഗീസ്​ കോര്‍ എപ്പിസ്‌കോപ്പ, ഫാ. സി.പി. വര്‍ഗീസ്, ഫാ. വര്‍ഗീസ് പൈനാടത്ത്, ഫാ. സി.കെ. തോമസ്, ഫാ. ഹൈനു തമ്പി, കണ്‍വീനര്‍മാരായ പി.കെ. ജോണ്‍, സി.കെ. ജോയി, കൈക്കാരന്മാരായ പോള്‍ എബ്രഹാം, ലിജു സാജു എന്നിവര്‍ പങ്കെടുത്തു. പടം. ആഗോള മാര്‍ത്തോമന്‍ തീർഥാടന കേന്ദ്രമായ പള്ളിക്കര മലേക്കുരിശ്​ പള്ളിയില്‍ പെരുന്നാളിന് വികാരി ഫാ. മത്തായി ഇടപ്പാറ കൊടിയേറ്റുന്നു (em palli 2)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.