കോതമംഗലം പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ ജനറേറ്റർ ഒരുക്കി

കോതമംഗലം: പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ ജനറേറ്റർ സൗകര്യം ഒരുക്കിയതായി ആന്‍റണി ജോൺ എം.എൽ.എ. 50 കെ.വി.എ ശേഷിയുള്ള ത്രീഫേസ് 415 വോൾട്ട് ഡീസൽ ജനറേറ്റർ സൗകര്യമാണ് ഒരുക്കിയത്. ജനറേറ്ററി‍ൻെറ അഭാവം മൂലം വൈദ്യുതി ഇല്ലാത്ത സമയത്ത് വലിയ ബുദ്ധിമുട്ടാണ് റസ്റ്റ് ഹൗസിൽ അനുഭവപ്പെട്ടിരുന്നത്. ഇവിടെ ജനറേറ്റർ സൗകര്യം വേണമെന്നുള്ളത് കാലങ്ങളായുള്ള ആവശ്യമായിരുന്നു. പുതുതായി ജനറേറ്റർ സൗകര്യം ഒരുക്കിയതോടെ വി.ഐ.പിറൂം ഉൾപ്പെടെയുള്ള 10 റൂമുകളിലേക്കും എ.സി കോൺഫറൻസ് ഹാൾ, മിനി കോൺഫറൻസ് ഹാൾ അടക്കം റസ്റ്റ് ഹൗസിലെ മുഴുവൻ റൂമുകളിലേക്കും തടസ്സമില്ലാതെ വൈദ്യുതി എത്തിക്കാൻ സാധിക്കും. 10 ലക്ഷം രൂപ ചെലവഴിച്ചാണ് ജനറേറ്റർ സൗകര്യമൊരുക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.