പ്ലസ് വണ്‍ വിദ്യാര്‍ഥിനി തീകൊളുത്തി മരിച്ചനിലയില്‍

(പടം) കാഞ്ഞിരമറ്റം: പ്ലസ് വണ്‍ വിദ്യാർഥിനിയെ വീടിന്റെ ടെറസില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മുളന്തുരുത്തി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ് വണ്‍ സയന്‍സ് ഗ്രൂപ്പില്‍ പഠിക്കുന്ന കാഞ്ഞിരമറ്റം നെടുവേലികുന്ന് നെടിയംപുറത്ത് സത്യന്റെ മകള്‍ കൃഷ്ണപ്രിയയെയാണ് (17) വെള്ളിയാഴ്ച സന്ധ്യയോടെ വീടിന്റെ ടെറസില്‍ തീകൊളുത്തി മരിച്ചനിലയില്‍ കണ്ടെത്തിയത്. കുടുംബവഴക്കിനെത്തുടര്‍ന്നാണ് ആത്മഹത്യ ചെയ്യുന്നെന്നുള്ള ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയതായി മുളന്തുരുത്തി പൊലീസ് പറഞ്ഞു. EKD Krishnapriya 17 TPRA കൃഷ്ണപ്രിയ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.