മഴക്കാലപൂര്‍വ ശുചീകരണം ആരംഭിക്കണം -ട്രൂറ

തൃപ്പൂണിത്തുറ: കാലവര്‍ഷം ആരംഭിക്കുന്നതിനുമുമ്പ് കോണോത്ത്​ പുഴയും മറ്റ് തോടുകളും കാനകളും വൃത്തിയാക്കണമെന്ന് തൃപ്പൂണിത്തുറ രാജനഗരി യൂനിയന്‍ ഓഫ് റെസിഡന്‍റ്​സ് അസോസിയേഷന്‍ (ട്രൂറ) ആവശ്യപ്പെട്ടു. 2018-19 വര്‍ഷങ്ങളിലെ പ്രളയം നഗരത്തിലെ പല പ്രദേശങ്ങളെയും വെള്ളത്തില്‍ മുക്കിയിരുന്നു. ഇതുകൂടി കണക്കിലെടുത്ത് നഗരസഭ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച്​ തോടുകളും കാനകളും വൃത്തിയാക്കണമെന്ന്​ ചെയര്‍മാന്‍ വി.പി. പ്രസാദും കണ്‍വീനര്‍ വി.സി. ജയേന്ദ്രനും ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.