വാഹനങ്ങൾ മോഷ്ടിച്ച്​ ആക്രിവിലക്ക് വിറ്റയാൾ അറസ്റ്റിൽ

കാക്കനാട്: ഉപയോഗിക്കാതിരുന്ന വാഹനങ്ങൾ മോഷ്ടിച്ച് ആക്രി വിലക്ക് വിറ്റയാളെ പിടികൂടി. കരുമക്കാട് എൻജിനീയറിങ് കോളജിന് സമീപം നാലുസെന്‍റ്​ കോളനിയിൽ താമസിക്കുന്ന കല്ലുപുരക്കൽ വീട്ടിൽ നിസാറിനെയാണ്​ (52) തൃക്കാക്കര ഇൻസ്പെക്ടർ ഷാബുവി‍ൻെറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ആലുവയിലും മറ്റുമുള്ള ആക്രിക്കച്ചവടക്കാരെ കണ്ടെത്തി ത‍ൻെറ വാഹനം ഉപയോഗിക്കാതെ ഇരിക്കുകയാണെന്നും വിൽക്കാൻ താൽപര്യമുണ്ടെന്നും പറഞ്ഞ്​ വീട്ടുടമസ്ഥർ ഇല്ലാത്ത സമയം നോക്കി വിളിച്ചുവരുത്തുകയും വാഹനത്തിൽ കയറ്റിക്കൊണ്ടു പോകുന്നതുമായിരുന്നു രീതി. വിവിധ സ്ഥലങ്ങളിൽനിന്ന് രണ്ട് പരാതികളാണ് ഇയാൾക്കെതിരെ ലഭിച്ചിട്ടുള്ളത്. ഐ.ടി മേഖലയിൽ ജോലി ചെയ്യുന്നയാളുടെ പരാതിയിലാണ് ഒടുവിൽ അകത്തായത്. വാടകക്ക്​ താമസിക്കുന്ന അപ്പാർട്മെന്‍റിനുമുന്നിൽ വാഹനംവെച്ച ശേഷം പെരുന്നാൾ അവധിക്ക് വയനാട്ടിൽ പോയ സമയത്താണ് നിസാർ മോഷ്ടിച്ചത്. പിന്നീട് സി.സി ടി.വി ദൃശ്യങ്ങൾ അടക്കം ശേഖരിച്ച്​ നടത്തിയ പരിശോധനയിലാണ് കുടുങ്ങിയത്. മോഷ്ടിച്ച് വിൽപന നടത്തിയ വാഹനം ആലുവയിലെ ആക്രിക്കടയിൽനിന്ന് പൊലീസ് കണ്ടെത്തി. ഫോട്ടോ: നിസാർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.