കാലടി: ശ്രീശങ്കര ദര്‍ശനങ്ങള്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യേണ്ടത് കാലഘട്ടത്തിൻെറ ആവശ്യമാണെന്നും മൂല്യശോഷണം സംഭവിച്ചുകൊണ്ടിരിക്കുന്ന യുവതലമുറയെ രക്ഷിക്കാന്‍ ശ്രീശങ്കര ദര്‍ശനങ്ങളെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു. കാലടിയില്‍ ആദിശങ്കര കീര്‍ത്തിസ്തംഭ മണ്ഡപത്തില്‍ ശ്രീശങ്കര ജന്മദേശവികസന സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ശ്രീശങ്കര ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കാഞ്ചിമഠാധിപതി ശ്രീശങ്കരാചാര്യ വിജയേന്ദ്ര സരസ്വതി മഹാസ്വാമികളുടെ ശ്രീശങ്കര ജയന്തി സന്ദേശം ഓണ്‍ലൈനായി നല്‍കി. എം.കെ. കുഞ്ഞോല്‍, അയിരൂര്‍ ചെറുകോല്‍പ്പുഴ, ഹിന്ദുമഹാസഭ പരിഷത്ത് പ്രസിഡന്‍റ് പി.എസ്. നായര്‍ എന്നിവരെ ആദരിച്ചു. കാഞ്ചിമഠത്തിൻെറ വകയായ ഉപഹാരം വെങ്കിട്ടരാമനും വെങ്കിടേശ്വരനും ചേര്‍ന്ന് ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചു. മഠം മാനേജര്‍ പ്രഫ. എ. സുബ്രഹ്മണ്യ അയ്യര്‍, അസി. മാനേജര്‍ സൂര്യ നാരായണ ഭട്ട് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ചിത്രം: കാലടിയില്‍ ആദിശങ്കര കീര്‍ത്തിസ്തംഭ മണ്ഡപത്തില്‍ ശ്രീശങ്കര ജന്മദേശവികസന സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ശ്രീശങ്കര ജയന്തി സമ്മേളനം ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.