സഹകരണ നീതി ലാബ് ഉദ്ഘാടനം ചെയ്തു

പെരുമ്പാവൂര്‍: മാറമ്പിള്ളി സര്‍വിസ് സഹകരണ ബാങ്കി‍ൻെറ സഹകരണ നീതി ലാബ് ജങ്ഷനില്‍ മുന്‍ മന്ത്രി ടി.എച്ച്. മുസ്തഫ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്‍റ്​ കെ.എം. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. ബെന്നിബെഹനാന്‍ എം.പി മുഖ്യാതിഥിയായി. വാഴക്കുളം പഞ്ചായത്ത് പ്രസിഡന്‍റ്​ ഗോപാല്‍ ഡിയോ പാക്കേജ് പ്രഖ്യാപനം നടത്തി. അപകടത്തില്‍ മരണപ്പെട്ട ബാങ്കില്‍ അംഗമായിരുന്ന ഫാത്തിമയുടെ കുടുംബത്തിനുള്ള ഇന്‍ഷുറന്‍സ് തുകയുടെ ചെക്ക് ജില്ല പഞ്ചായത്തംഗം സനിത റഹീം കൈമാറി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഷാജിത നൗഷാദ്, അംഗം ഷെമീര്‍ തുകലില്‍, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ഷെജീന ഹൈദ്രോസ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ സുബൈര്‍ ചെന്താര, വിനിത ഷിജു, അംഗങ്ങളായ എ.കെ. മുരളീധരന്‍, അഷറഫ് ചീരേക്കാട്ടില്‍, തമ്പി കുര്യാക്കോസ്, സുധീര്‍ മുച്ചേത്ത്, നൗഫി കരീം, കെ.ജി. ഗീത, താലൂക്ക് വികസന സമിതി അംഗം എന്‍.വി.സി. അഹമ്മദ്, എം.എ. മുഹമ്മദ്, കെ.കെ. ഷാജഹാന്‍, എന്‍.ബി. രാമചന്ദ്രന്‍, കെ. ശാരദ, പി.എ. ജലാല്‍, സെക്രട്ടറി ടി.കെ. ഫാത്തിമ തുടങ്ങിയവര്‍ സംസാരിച്ചു. പ്രമേഹ പരിശോധന 15 വരെ സൗജന്യമായിരിക്കും. em pbvr 1 T.H. Musthafa മാറമ്പിള്ളി സര്‍വിസ് സഹകരണ ബാങ്കി‍ൻെറ സഹകരണ നീതി ലാബ് മാറമ്പിള്ളി ജങ്ഷനില്‍ മുന്‍ മന്ത്രി ടി.എച്ച്. മുസ്തഫ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.