ഹണിട്രാപ്പ്​: അഞ്ചംഗ സംഘം അറസ്റ്റിൽ

ആലപ്പുഴ: യുവാവിനെ ഹണിട്രാപ്പിൽപെടുത്തി 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട കേസിൽ തൃശൂർ സ്വദേശികളായ അഞ്ചുപേർ അറസ്റ്റിൽ. തൃശൂർ തന്യം കിഴേപള്ളിക്കര പോഴത്ത്​ വീട്ടിൽ നിധീഷ് (22), തൃ​ശൂർ മുളംകുന്നത്തുകാവ്​ ചോറുപാറ കൊള്ളാനൂർ എബി കെ. എബ്രഹാം (19), തൃശൂർ ചാവക്കാട് പുത്തൻപുരയിൽ അജ്മൽ (20), തൃശൂർ വേലൂർ കിരാലൂർ വി.കെ. വാവറൂട്ടി വീട്ടിൽ ശ്രീഹരി (21), തൃശൂർ പുല്ലേരി വാഴപ്പുള്ളി റൊണാൾഡോ വില്യംസ് (21) എന്നിവരെയാണ്​ മണ്ണഞ്ചേരി പൊലീസ്​ അറസ്റ്റ്​ ചെയ്തത്​. 2021 നവംബർ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. മണ്ണഞ്ചേരിയിൽനിന്ന്​ യുവാവിനെ ഹണിട്രാപ്പിൽപെടുത്തി തൃശൂരിലെത്തിച്ച് ഹോട്ടൽമുറിയിൽ ബന്ധനസ്ഥനാക്കി ശാരീരികമായും മാനസികമായും ഉപദ്രവിച്ചശേഷമാണ്​ 10 ലക്ഷം രൂപ മോചനദ്രവ്യം ആവ​ശ്യ​പ്പെട്ടത്​. മണ്ണഞ്ചേരി എസ്​.എച്ച്​.ഒ പി.കെ. മോഹിതിന്‍റെ നേതൃത്വത്തിലാണ്​ പ്രതികളെ പിടികൂടിയത്​. എസ്.ഐ കെ.ആർ. ബിജു, ടി.ഡി. നെവിൻ, സി.പി.ഒമാരായ ഷൈജു, മിഥുൻദാസ് എന്നിവർ നേതൃത്വം നൽകി. പ്രതികളെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും. APG ajmal അജ്​മൽ APG aby k abraham എബി കെ. എബ്രഹാം APG ronaldo williams റൊണാൾഡോ വില്യംസ് APG sreehari ശ്രീഹരി APG nidheesh നിധീഷ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.