മത്സ്യ മസ്​ദൂർ മഹാസംഘ്​ സമ്മേളനം എറണാകുളത്ത്​

കൊച്ചി: ബി.എം.എസ്​ നേതൃത്വത്തിൽ അഖില ഭാരതീയ മത്സ്യ മസ്​ദൂർ മഹാസംഘിന്‍റെ ത്രൈവാർഷിക സമ്മേളനം ശനി, ഞായർ ദിവസങ്ങളിൽ എറണാകുളം തൊഴിലാളി പഠന പരിശീലന ഗവേഷണ കേന്ദ്രത്തിൽ നടക്കും. 350ലേറെ പ്രതിനിധികൾ പ​ങ്കെടുക്കും. ബി.എം.എസ്​ അഖിലേന്ത്യ സെക്രട്ടറി ബി. സുരേന്ദ്രൻ ഉദ്​ഘാടനം ചെയ്യും. അഖിലേന്ത്യ സെക്രട്ടറി വി. രാധാകൃഷ്ണൻ, മഹാസംഘ്​ ജനറൽ സെക്രട്ടറി പി. ജയപ്രകാശ്​, കെ.വി. മധുകുമാർ, സി.എസ്​. സുനിൽ എന്നിവർ വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.