ഹൗസ്​ ബോട്ട്​ ജീവനക്കാരൻ പുന്നമട കായലിൽ മരിച്ചനിലയിൽ

ആലപ്പുഴ: ഹൗസ്​ ബോട്ട്​ ജീവനക്കാരൻ ആലപ്പുഴ നെഹ്റു ട്രോഫി വാർഡ് അനീഷ് ഭവനിൽ അനീഷിനെ​ (42) പുന്നമട കായലിൽ നെഹ്റുപവിലിയന് സമീപം മരിച്ച നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച രാത്രി 7.30ന്​ ഹൗസ്​ ബോട്ടി​ ലെ ജോലി കഴിഞ്ഞ്​ മത്സ്യത്തൊഴിലാളിയായ അനീഷ് സ്വന്തം ചെറുവള്ളത്തിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ അപകടത്തിൽ പെട്ടതാകാമെന്നാണ്​​​ പൊലീസ്​ നിഗമനം. ഹൗസ്​ ബോട്ടിലെ ഒരു ജീവനക്കാരൻ വ്യാഴാഴ്ച അവധിയായതിനാൽ പകരക്കാരനായിട്ടാണ്​ ജോലിക്ക്​ എത്തിയത്​​. വൈകീട്ട് എത്തേണ്ട സമയം കഴിഞ്ഞും കാണാതായതോടെ വെള്ളിയാഴ്​ച ബന്ധുക്കൾ പൊലീസിനെ വിവരം അറിയിച്ചു. ഇതിനിടെ അനീഷ് സഞ്ചരിച്ച വള്ളവും ധരിച്ചിരുന്ന ചെരുപ്പും ഒഴുക്കിൽ കണ്ടെത്തി. വെള്ളത്തിൽ വീണതാകാമെന്ന സംശയത്തിൽ നാട്ടുകാരും അഗ്നിശമനസേനയും ചേർന്ന്​ തിരച്ചിൽ നടത്തുന്നതിനിടെ വെള്ളിയാഴ്​ച ഉച്ചയോടെ​ മൃതദേഹം ആറ്റിൽ പൊങ്ങി. പോസ്റ്റുമോർട്ടത്തിന്​ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക്​ മാറ്റി. പരേതരായ ആനന്ദൻ-സുലഭ ദമ്പതികളുടെ മകനാണ്. ഭാര്യ: മാളു. ----- APD aneesh അനീഷ്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.