ദമ്പതികൾ ഏലത്തോട്ടത്തില്‍ മരിച്ചനിലയില്‍

നെടുങ്കണ്ടം: മരുന്ന്​ വാങ്ങാനെന്നു പറഞ്ഞ്​ വീട്ടിൽനിന്ന്​ പുറപ്പെട്ട ദമ്പതികളെ വീടിനു സമീപത്തെ ഏലത്തോട്ടത്തില്‍ വിഷം ഉള്ളില്‍ചെന്ന് മരിച്ചനിലയില്‍ കണ്ടെത്തി. ശാന്തന്‍പാറ പേത്തൊട്ടി സ്വദേശി പാണ്ഡ്യരാജ് (40), ഭാര്യ ശിവരഞ്ജിനി (33) എന്നിവരാണ് മരിച്ചത്​. ബുധനാഴ്ച ഉച്ചകഴിഞ്ഞാണ്​ ഇവര്‍ വീട്ടില്‍നിന്ന്​ പുറപ്പെട്ടത്​. പാണ്ഡ്യരാജിന്‍റെ പിതാവ് പെരുമാള്‍ മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. രാത്രിയായിട്ടും മടങ്ങിവരാത്തതിനെതുടര്‍ന്ന് ബന്ധുക്കള്‍ തമിഴ്‌നാട്ടിലെ ബന്ധുവീടുകളിലുള്‍പ്പെടെ അന്വേഷിച്ചെങ്കിലും കണ്ടെത്തിയിരുന്നില്ല. വ്യാഴാഴ്ചയും അന്വേഷണം തുടര്‍ന്നു. വെള്ളിയാഴ്ച രാവിലെ നടത്തിയ തിരച്ചിലിലാണ് വീട്ടില്‍നിന്ന്​ രണ്ട് കി.മീ. അകലെ ഏലത്തോട്ടത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വിവാഹം കഴിഞ്ഞ് ഒമ്പതുവര്‍ഷമായിട്ടും കുട്ടികള്‍ ഇല്ലാതിരുന്നതിൽ ഇരുവരും കടുത്ത നിരാശയിലായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ ഇടുക്കി ജില്ല ആശുപത്രിയിലേക്ക് മാറ്റി. ശാന്തന്‍പാറ പൊലീസ് നടപടി സ്വീകരിച്ചു. --------- idd മരിച്ച പാണ്ഡ്യരാജ് (40)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.