സഹൃദയ-നബാര്‍ഡ് സംരംഭകത്വ പരിശീലന പരിപാടി

ശ്രീമൂലനഗരം: നബാര്‍ഡിന്റെ സഹകരണത്തോടെ അതിരൂപത സാമൂഹിക പ്രവര്‍ത്തന വിഭാഗമായ സഹൃദയ വനിതകള്‍ക്കായി സംഘടിപ്പിച്ച ജീവനോപാധി വികസന പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ്​ വിതരണം അന്‍വര്‍ സാദത്ത് എം.എൽ.എ നിർവഹിച്ചു. ശ്രീമൂലനഗരം പള്ളി ഹാളില്‍ നടന്ന യോഗത്തില്‍ വികാരി ഫാ. കുര്യാക്കോസ് ഇരവിമംഗലം അധ്യക്ഷത വഹിച്ചു. സഹൃദയ ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവെള്ളില്‍ ആമുഖ പ്രഭാഷണം നടത്തി. ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത്​​ അംഗം മീന വേലായുധന്‍, ലൈസി വര്‍ഗീസ്, ഷെല്‍ഫി ജോസഫ്, പി.എം. ആന്റണി തുടങ്ങിയവര്‍ പങ്കെടുത്തു. 30 വനിതകള്‍ക്ക് അഞ്ചുദിവസത്തെ പരിശീലനമാണ് സംഘടിപ്പിച്ചത്. ചിത്രം: സമാപന സമ്മേളനം അന്‍വര്‍ സാദത്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.