നെടുമ്പാശ്ശേരി: തീരസംരക്ഷണ സേനക്കായി ബംഗളൂരുവിലെ ഹിന്ദുസ്ഥാൻ എയറോനോട്ടിക്കൽ ലിമിറ്റഡ് നിർമിച്ച രണ്ട് ഹെലികോപ്ടറുകൾ സേനയുടെ ഭാഗമായി. കൊച്ചി രാജ്യാന്തര വിമാനത്താവളത്തോടുചേർന്നുള്ള തീരസംരക്ഷണ സേനയുടെ എയർ എൻക്ലേവിൽ നടന്ന ചടങ്ങിൽ തീരസംരക്ഷണ സേന ഡയറക്ടർ ജനറൽ വി.എസ്. പത്താനിയയാണ് കമീഷൻ ചെയ്തത്. തീരസംരക്ഷണ കാര്യത്തിൽ സേന കൂടുതൽ ജാഗ്രത പാലിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് അത്യാധുനികമായ എല്ലാ സംവിധാനങ്ങളും സേനയിലേക്ക് ഉപയോഗപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളം, കർണാടകം, ലക്ഷദ്വീപ് മേഖലയിലേക്കാണ് പ്രധാനമായും ഈ ഹെലികോപ്ടറുകൾ ഉപയോഗപ്പെടുത്തുക. തീരസംരക്ഷണ സേനയുടെ ഓപറേഷനൽ കമാൻഡ് വിഭാഗമായ 845 സ്ക്വാർഡന്റെ ഭാഗമായാണ് നിരീക്ഷണ ഹെലികോപ്ടറുകൾ പ്രവർത്തിക്കുക. രണ്ട് എൻജിനുകളുള്ള ഇതിൽ മൈലുകളോളം രാപകലന്യേ നിരീക്ഷിക്കാൻ കഴിയുന്ന അത്യാധുനിക റഡാർ സംവിധാനവുമുണ്ട്. അത്യാധുനിക മെഷീൻ ഗണ്ണും ഘടിപ്പിച്ചിട്ടുണ്ട്. സമുദ്രമേഖലയിൽ ദുരന്തമുണ്ടായാൽ അപകടത്തിൽപെടുന്നവർക്ക് പ്രാഥമികചികിത്സ സാധ്യമാക്കുന്ന മെഡിക്കൽ ഇന്‍റൻസിവ് കെയർ യൂനിറ്റുമുണ്ട്. ഏത് കാലാവസ്ഥയിലും ഇവ പറത്താൻ കഴിയും. അൻപു വേലൻ, സുനിൽ അഗർവാൾ, എസ്. പരമേശ്വർ, കൃഷ്ണ ശർമ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.