പരിശീലന ക്യാമ്പ്

കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിലെ കായിക വിദ്യാഭ്യാസ വിഭാഗത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സമ്മര്‍ കോച്ചിങ്​ ക്യാമ്പ് ആരംഭിച്ചു. സര്‍വകലാശാലയുടെ കാലടി മുഖ്യകാമ്പസില്‍ നടക്കുന്ന ക്യാമ്പില്‍ കാലടിയിലും സമീപ പ്രദേശങ്ങളിലുമുള്ള സ്കൂള്‍ വിദ്യാർഥികള്‍ക്ക് പങ്കെടുക്കാമെന്ന് സര്‍വകലാശാല അറിയിച്ചു. ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. പരമാവധി പ്രായം 15 വയസ്സ്​. ഫുട്‌ബാള്‍, വോളിബാള്‍, ബാഡ്മിന്റണ്‍, ക്രിക്കറ്റ് കായിക ഇനങ്ങളിലാണ് കോച്ചിങ്​ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും ഫോണ്‍: 7025736484, 7034767788.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.