ആർ.വി. ബാബുവിനെതിരെ നിയമനടപടി സ്വീകരിക്കണം -പി.ഡി.പി

കൊച്ചി: പാർട്ടി ചെയർമാൻ അബ്ദുന്നാസിർ മഅ്​ദനിക്കെതിരെ ഒരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച ഹിന്ദു ഐക്യവേദി നേതാവ് ആർ.വി. ബാബുവിനെതിരെ കേസെടുക്കണമെന്ന് പി.ഡി.പി. ചാനൽ ചർച്ചയിൽ ഇല്ലാക്കഥകൾ അവതരിപ്പിച്ചത് ഹിന്ദു -മുസ്​ലിം മൈത്രി തകർത്ത് വർഗീയ സംഘർഷം സൃഷ്ടിക്കാനുള്ള ആസൂത്രിത നീക്കമാണ്​. മതേതര കേരളത്തിന് ഇത് അപകടകരമാണ്. ഹിന്ദു സ്ത്രീകളുടെ ഗർഭപാത്രത്തിൽ മുസ്​ലിം ബീജം എത്തിക്കണമെന്ന് മഅ്​ദനി പ്രസംഗിച്ചെന്നും അതുപ്രകാരം 51ഓളം കേസുകൾ എടുത്തിട്ടുണ്ടെന്നുമാണ് ബാബു ആരോപിച്ചത്. പൂന്തുറ കലാപത്തിന് ഇടയാക്കിയത് മഅ്​ദനിയുടെ പ്രസംഗമാണെന്ന് അന്വേഷണ റിപ്പോർട്ടിലുണ്ടെന്നതും ബാബുവിന്റെ വ്യാജ സൃഷ്ടിയാണ്. വ്യാജപ്രചാരണങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും പി.ഡി.പി വൈസ് ചെയർമാൻ അഡ്വ. മുട്ടം നാസർ, ജനറൽ സെക്രട്ടറി വി.എം. അലിയാർ എന്നിവർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.