ടി. നസിറുദ്ദീന്‍റെ സ്മരണക്ക്​ ട്രേഡേഴ്സ് അക്കാദമി സ്ഥാപിക്കും

കൊച്ചി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ സംസ്ഥാന പ്രസിഡൻറ് ടി. നസിറുദ്ദീന്‍റെ സ്മരണക്ക്​ ജില്ല കമ്മിറ്റി ഇരുമ്പനത്ത് ട്രേഡേഴ്സ് അക്കാദമി സ്ഥാപിക്കും. പദ്ധതി പ്രഖ്യാപനവും ടി. നസിറുദ്ദീന്‍റെ ഫോട്ടോ അനാച്ഛാദനവും സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര നിർവഹിച്ചു. ജില്ല പ്രസിഡന്‍റ്​ പി.സി. ജേക്കബ്​ അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി അഡ്വ. എ.ജെ. റിയാസ്, ട്രഷറർ സി.എസ്. അജ്മൽ, എം.സി. പോൾസൺ, ടി.ബി. നാസർ, എം.കെ. രാധാകൃഷ്ണൻ, അൽത്താഫ് ഉലൂമി തുടങ്ങിയവർ സംസാരിച്ചു. ER naserudin photo- കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ സംസ്ഥാന പ്രസിഡൻറ് ടി. നസിറുദ്ദീന്‍റെ ഫോട്ടോ അനാച്ഛാദനം സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.