കൊച്ചി: തൊഴിലാളി ശക്തിയും ഐക്യവും വിളിച്ചോതി നാടെങ്ങും മേയ് ദിനാചരണം. പതാക ഉയർത്തലും റാലികളും സമ്മേളനങ്ങളും നടന്നു. തൊഴിൽ കേന്ദ്രങ്ങളിലും വ്യവസായസ്ഥാപനങ്ങൾക്കു മുന്നിലും പതാക ഉയർത്തി. കേന്ദ്രസർക്കാർ എൽ.ഐ.സി സ്വകാര്യവത്കരിക്കുന്നതിനെതിരെ എൽ.ഐ.സി സംരക്ഷണ പ്രതിജ്ഞയെടുത്താണ് തൊഴിലാളികൾ മേയ് ദിനം ആചരിച്ചത്. മണ്ഡലം കേന്ദ്രങ്ങളിലും പ്രധാന കേന്ദ്രങ്ങളിലും റാലിയും സമ്മേളനവും നടത്തി. എറണാകുളത്ത് നടന്ന മേയ്ദിന റാലി സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എൻ. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ടി.കെ. രമേശൻ അധ്യക്ഷത വഹിച്ചു. കെ.എം. അഷറഫ് സ്വാഗതം പറഞ്ഞു. കളമശ്ശേരിയിൽ നടന്ന മേയ്ദിന റാലി സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡൻറ് എസ്. ശർമ ഉദ്ഘാടനം ചെയ്തു. പി.എം. അയ്യൂബ് അധ്യക്ഷത വഹിച്ചു. തൃപ്പൂണിത്തുറ സ്റ്റാച്യു ജങ്ഷനിൽ സി.ഐ.ടി.യു ജില്ല സെക്രട്ടറി പി.ആർ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. പി.സി. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. അമ്പലമുകളിൽ സി.ഐ.ടി.യു ജില്ല പ്രസിഡൻറ് ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. പോൾസൺ പീറ്റർ അധ്യക്ഷത വഹിച്ചു. പാലാരിവട്ടത്ത് നടന്ന റാലി മേയർ എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പി.പി. അലിയാർ അധ്യക്ഷത വഹിച്ചു. ഇരുമ്പനത്ത് ജില്ല ജോയൻറ് സെക്രട്ടറി എ.ജി. ഉദയകുമാർ ഉദ്ഘാടനം ചെയ്തു. ഷാജി അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.