വന്യജീവി ശല്യം: പ്രക്ഷോഭം തുടരും -യു.ഡി.എഫ്​

കോതമംഗലം: കൃഷിക്കും ജീവനും ഭീഷണി ഉയർത്തുന്ന വന്യജീവി ശല്യം ഫലപ്രദമായി തടയുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന് യു.ഡി.എഫ് ജില്ല കൺവീനർ ഷിബു തെക്കുംപുറം. വന്യജീവി ആക്രമണത്തിനെതിരെ യു.ഡി.എഫ് കര്‍ഷക കോഓഡിനേഷൻ കമ്മിറ്റി നേതൃത്വത്തില്‍ നടത്തുന്ന സമരത്തി‍ൻെറ ഭാഗമായി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതിവർഷം നൂറിലേറെ പേരാണ് മൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. പോയവർഷം മാത്രം 1239 പേർ മൃഗങ്ങളുടെ ആക്രമണത്തിൽ പരിക്കേറ്റ് പാതിപ്രാണനായി ജീവിക്കുന്നുണ്ട്. 488 വളർത്തുമൃഗങ്ങളെ കൊന്നുതള്ളി. 2017ലാണ് സർക്കാർ കാട്ടാനകളുടെ കണക്കെടുത്തത്. കണക്കുകൾ ഇപ്പോൾ പുറത്തുവന്നിരിക്കുന്നു. കാട്ടാനകളുടെ എണ്ണത്തിൽ വലിയ വർധന ഉണ്ടായിരിക്കുന്നു. കാട്ടുപന്നികൾ പെറ്റുപെരുകുകയാണെന്ന് സൻെറർ ഫോർ ഡെവലപ്മെന്‍റ്​ സ്റ്റഡീസ് പറയുന്നു. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്നത് കർഷകരുടെ കാലങ്ങളായ ആവശ്യമാണ്. 2021 ജൂണിൽ വനം വകുപ്പ് കേന്ദ്രത്തിന് ഇതു സംബന്ധിച്ച് ഒരു കത്ത് നൽകിയതല്ലാതെ തുടർനടപടി ഉണ്ടായിട്ടില്ല. കേന്ദ്രം ആവശ്യപ്പെട്ട റിപ്പോർട്ട് നൽകാൻ ഇതുവരെ വനം വകുപ്പ് തയാറായിട്ടില്ലെന്നും പറഞ്ഞു. കോഓഡിനേഷൽ കമ്മിറ്റി കൺവീനർ ജയിംസ് കോറമ്പേൽ അധ്യക്ഷത വഹിച്ചു. കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.സി. ജോർജ് വിഷയം അവതരിപ്പിച്ചു. യു.കെ. കാസിം, എ.സി. രാജശേഖരൻ, ചന്ദ്രലേഖ ശശീന്ദ്രൻ, എം.പി. ബേബി, കെ.പി. കുര്യാക്കോസ്, ബിജു വെട്ടിക്കുഴ, ടി.കെ. കുഞ്ഞുമോൻ, സജി തെക്കേക്കര, ബെന്നി പോൾ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.