വനിത ട്യൂഷന്‍ സെന്‍റർ ഉദ്ഘാടനം

ശ്രീമൂലനഗരം: പഞ്ചായത്ത് 16ആം വാര്‍ഡില്‍ കുടുംബശ്രീ എ.ഡി.എസി‍ൻെറ നേതൃത്വത്തില്‍ നടത്തുന്ന വനിത ട്യൂഷന്‍ സെന്‍ററി‍ൻെറ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.സി. മാര്‍ട്ടിന്‍ നിര്‍വഹിച്ചു. സി.ഡി.എസ് ചെയര്‍പേഴ്‌സൻ നന്ദിനി രാമചന്ദ്രന്‍ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ വി.എം. ഷംസുദ്ദീന്‍, സില്‍വി ബിജു, സി.ഡി.എസ് മെംബര്‍ സോണി വര്‍ഗീസ്, എ.ഡി.എസ് പ്രസിഡന്‍റ്​ രമ്യ ലതീഷ്, ഇന്ദിര ടീച്ചര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പഞ്ചായത്തില്‍ ആദ്യമായിട്ടാണ് കുടുംബശ്രീ എ.ഡി.എസ്​ നേതൃത്വത്തില്‍ ട്യൂഷന്‍ സെന്‍റര്‍ ആരംഭിക്കുന്നത്. 16ആം വാര്‍ഡിലെ അംഗൻവാടി കെട്ടിടത്തി‍ൻെറ മുകളിലെ നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. ചിത്രം: ശ്രീമൂലനഗരം പഞ്ചായത്ത് 16ആം വാര്‍ഡില്‍ കുടുംബശ്രീ എ.ഡി.എസ്​ നേതൃത്വത്തില്‍ നടത്തുന്ന വനിത ട്യൂഷന്‍ സെന്‍ററി‍ൻെറ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.സി. മാര്‍ട്ടിന്‍ നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.