എട്ടാമിടം തിരുനാൾ സമാപനം ഇന്ന്

മലയാറ്റൂര്‍: തീര്‍ഥാടനകേന്ദ്രമായ മലയാറ്റൂര്‍ കുരിശുമുടിയിലും സെന്‍റ്​​ തോമസ് പള്ളിയിലും (താഴത്തെ പള്ളി) എട്ടാമിടം തിരുനാളി‍ൻെറ സമാപനം ഞായറാഴ്ച നടക്കും. രാവിലെ 5.30നും ഏഴിനും കുര്‍ബാന, 9.30ന് ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാനക്ക് ഫാ. സനീഷ് പെരിഞ്ചേരി കാര്‍മികനാകും. ഫാ. വര്‍ഗീസ് പൂതവേലിത്തറ വചനസന്ദേശം നല്‍കും. വൈകീട്ട്​ അഞ്ചിന് പൊന്‍പണം എത്തിച്ചേരും. ആറിന് ആഘോഷമായ പാട്ടുകുര്‍ബാന, രാത്രി എട്ടിന് തിരുസ്വരൂപം എടുത്തുവെക്കല്‍, തിരുനാള്‍ കൊടിയിറക്കം. കുരിശുമുടിയില്‍ രാവിലെ 5.30, 6.30, 7.30 ന് കുര്‍ബാന, 9.30 ന് ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാനക്ക് ഫാ. അന്‍സില്‍ മൈപ്പാന്‍ കാര്‍മികനാകും. വൈകീട്ട്​ മൂന്നിന് പൊന്‍പണം ഇറക്കല്‍ എന്നിവയുണ്ടാകും. ചിത്രം: മലയാറ്റൂര്‍ മല കയറുന്ന വിശ്വാസികള്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.