മാവേലിത്തറ-മണ്ണുചിറ റോഡ് ഉദ്ഘാടനം

പറവൂർ: ഏഴിക്കര പഞ്ചായത്തിൽ സി.എം.എൽ.ആർ.ആർ.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിർമിച്ച മാവേലിത്തറ-മണ്ണുചിറ റോഡ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് കെ.ഡി. വിന്‍സെന്‍റ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത്​ അംഗം ഷാരോണ്‍ പനക്കല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം എ.കെ. മുരളീധരന്‍, മെംബര്‍ കെ.എന്‍. വിനോദ്, കൗണ്‍സിലര്‍ അനു വട്ടത്തറ, അസിസ്റ്റന്‍റ്​ എക്സിക്യൂട്ടിവ് എൻജിനീയര്‍ മഞ്ജു പി. വാസു, അസിസ്റ്റന്‍റ് എൻജിനീയര്‍ മേഘന എന്നിവര്‍ സംസാരിച്ചു. 25 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിർമിച്ചത്. പടം EA PVR mavelithara road 1 മാവേലിത്തറ-മണ്ണുചിറ റോഡ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.