'ചെമ്മീൻകെട്ട് കാലാവധി നീട്ടിക്കൊടുക്കുന്നത് അവസാനിപ്പിക്കണം'

പറവൂർ: കർഷക തൊഴിലാളി യൂനിയന്‍റെയും മത്സ്യത്തൊഴിലാളി യൂനിയന്‍റെയും സംയുക്ത ആഭിമുഖ്യത്തിൽ ഏഴിക്കര കൃഷിഭവന് മുന്നിലേക്ക് മാർച്ച് നടത്തി. മത്സ്യത്തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) ജില്ല പ്രസിഡന്‍റ് ടി.കെ. ഭാസുരാദേവി ഉദ്ഘാടനം ചെയ്തു. കെ.എ. പരമേശ്വരൻ അധ്യക്ഷത വഹിച്ചു. പൊക്കാളി കൃഷി സംരക്ഷിക്കുക, വർഷ ക്കെട്ട് അവസാനിപ്പിക്കുക, ചെമ്മീൻകെട്ട് കാലാവധി നീട്ടി ക്കൊടുക്കുന്നത് അവസാനിപ്പിക്കുക, തരിശിടൽ അവസാനിപ്പിക്കുക, കൊയ്ത്തു കൂലി സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം. കെ.എസ്.കെ.ടി.യു ഏരിയ സെക്രട്ടറി എ.ബി. മനോജ്, സി.പി.എം ലോക്കൽ സെക്രട്ടറി എ.എസ്. ദിലീഷ്, കെ.എസ്.കെ.ടി.യു ഏരിയ പ്രസിഡന്‍റ് എ.കെ. രഘു, മത്സ്യത്തൊഴിലാളി യൂനിയൻ ഏരിയ സെക്രട്ടറി എ.എ. പ്രതാപൻ, കെ.കെ. പ്രകാശൻ ടി.കെ. ലാലു എന്നിവർ സംസാരിച്ചു. ചിത്രം EA PVR karshaka thozhilali കർഷക തൊഴിലാളികൾ ഏഴിക്കര കൃഷിഭവന് മുന്നിൽ നടത്തിയ ധർണ മത്സ്യത്തൊഴിലാളി യൂനിയൻ ജില്ല പ്രസിഡന്‍റ് ടി.കെ. ഭാസുരാദേവി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.