കൊച്ചി: ജില്ലയിൽ മേയ് 30നകം കോൺഗ്രസ് യൂനിറ്റ് കമ്മിറ്റികളുടെ രൂപവത്കരണം പൂർത്തിയാക്കുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ. കോൺഗ്രസ് ജില്ല നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒന്നര ലക്ഷത്തിലധികം യൂനിറ്റ് കമ്മിറ്റികളിലൂടെ താഴെതട്ടിൽ പ്രവർത്തനം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. അഖിലേന്ത്യതലത്തിൽ പ്രശാന്ത് കിഷോർ മുന്നോട്ടുവെച്ച നിർദേശങ്ങളിൽ പലതും കേരളത്തിൽ നേരത്തെതന്നെ നടപ്പാക്കിത്തുടങ്ങിയവയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കെ-റെയിലിനെതിരായ സമരം കേരളത്തിലെ ഏറ്റവും വലിയ ജനകീയ സമരമാക്കി മാറ്റുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. എന്ത് വിലകൊടുത്തും കെ-റെയിലിനെ എതിർക്കും. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് മികച്ച വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. എം.പിമാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ, കെ.പി.സി.സി വൈസ് പ്രസിഡന്‍റുമാരായ വി.ജെ. പൗലോസ്, വി.പി. സജീന്ദ്രൻ, ജനറൽ സെക്രട്ടറിമാരായ എസ്. അശോകൻ, അബ്ദുൽ മുത്തലിബ്, ദീപ്തി മേരി വർഗീസ്, എം.എൽ.എമാരായ അൻവർ സാദത്ത്, ടി.ജെ. വിനോദ്, റോജി എം. ജോൺ, മാത്യു കുഴൽനാടൻ, നേതാക്കളായ കെ.പി. ധനപാലൻ, ഡൊമിനിക് പ്രസന്‍റേഷൻ, എൻ. വേണുഗോപാൽ, ജോസഫ് വാഴക്കൻ, കെ.പി. ഹരിദാസ്, മുഹമ്മദ്കുട്ടി മാസ്റ്റർ, ജയ്സൺ ജോസഫ്, പി.ജെ. ജോയ്, ഉല്ലാസ് തോമസ്, അജയ് തറയിൽ, ഐ.കെ. രാജു, ചന്ദ്രശേഖരൻ, വി.കെ. മിനിമോൾ, ജോസഫ് ആന്‍റണി, മനോജ് മൂത്തേടൻ തുടങ്ങിയവർ സംസാരിച്ചു. ചിത്രം അഭിജിത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.