കോതമംഗലം: ഇഞ്ചത്തൊട്ടിയിൽ പെരിയാറിന് കുറുകെ പാലം നിർമിക്കാൻ സാധ്യതാ പഠനം തുടങ്ങി. കുട്ടമ്പുഴ പഞ്ചായത്തിലെ ഇഞ്ചത്തൊട്ടിയെ പുറംലോകവുമായി ബന്ധപ്പെടുത്തുന്നത് ഇഞ്ചത്തൊട്ടി കടവില്‍ പെരിയാറിന് കുറുകെയുള്ള തൂക്കുപാലമാണ്. കാല്‍നട മാത്രമാണ് ഇതുവഴി സാധ്യമാകുന്നത്. വന്യമൃഗങ്ങള്‍ അധിവസിക്കുന്ന വനത്തിലൂടെ നേര്യമംഗലത്തെത്തുന്ന മറ്റൊരു റോഡുമുണ്ട്. എന്നാല്‍, കോതമംഗലവുമായി ബന്ധപ്പെടാന്‍ ഏറെ എളുപ്പം ഇഞ്ചത്തൊട്ടികടവ് വഴിയുള്ള യാത്രയാണ്. തൂക്കുപാലത്തിന്‍റെ പരിമിതികള്‍ മനസ്സിലാക്കിയാണ് കോണ്‍ക്രീറ്റ് പാലമെന്ന ആലോചന തുടങ്ങിയത്. ആന്‍റണി ജോൺ എം.എൽ.എ നിയമസഭയില്‍ പാലത്തിനായുള്ള ആവശ്യം ഉന്നയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് സംസ്ഥാന ബജറ്റില്‍ പാലത്തിന് തുക വകയിരുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ഇൻവെസ്റ്റിഗേഷനുള്ള നടപടികളും ആരംഭിച്ചു. ഇപ്പോള്‍ മണ്ണ് പരിശോധനയാണ് നടക്കുന്നത്. പാലം നിര്‍മിക്കുന്നതിന് സ്ഥലം അനുയോജ്യമാണോയെന്ന് ഇതിലൂടെ കണ്ടെത്തും. തൂക്കുപാലത്തിന് സമാന്തരമായാണ് കോണ്‍ക്രീറ്റ് പാലം നിര്‍മിക്കുക. പാലം യാഥാർഥ്യമായാല്‍ ഇഞ്ചത്തൊട്ടിക്കാരുടെ യാത്രാക്ലേശം പൂര്‍ണമായും ഇല്ലാതാകും. EM KMGM 4 palam ഇഞ്ചത്തൊട്ടിയിൽ പാലം നിർമാണത്തിനുള്ള സാധ്യതാ പഠനത്തിന്‍റെ ഭാഗമായി പെരിയാറിൽ മണ്ണ് പരിശോധിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.