പറവൂർ ആഘോഷത്തിലേക്ക്; മുസ്​രിസ് പൈതൃകോത്സവം ഇന്ന് തുടങ്ങും

പറവൂർ: മുസ്​രിസ് പൈതൃകോത്സവം ഇന്ന് തുടങ്ങും. ടി.ബി റോഡിന് സമീപത്തെ ഗ്രൗണ്ടിൽ പ്രത്യേകം തയാറാക്കിയ വേദികളിലാണ് ദശദിന പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളത്. പറവൂർ മുസ്​രിസ് സഹകരണ സംഘവും ഫോക്‌ലോർ അക്കാദമിയുമാണ് സംഘാടകർ. മേയ് എട്ടിനാണ് സമാപനം. ഫുഡ് ഫെസ്റ്റ്, മാംഗോ ഫെസ്റ്റ്, ആറന്മുള കണ്ണാടി, കരകൗശല വസ്തുക്കൾ, പഴവർഗങ്ങൾ, മൺപാത്രങ്ങൾ, പച്ചക്കറികൾ, ഫലവൃക്ഷ തൈകൾ എന്നിവ മേളയിൽ ഉണ്ടാകും. ദിവസവും ഉച്ചക്ക്​ 12 മുതൽ രാത്രി ഒമ്പതുവരെ നടക്കുന്ന പരിപാടിയിൽ പ്രവേശനം സൗജന്യമാണ്. 29ന്​ വൈകീട്ട് തണ്ണീർപ്പന്തൽ പ്രദർശന വിൽപന നഗരസഭ ചെയർപേഴ്സൻ വി.എ. പ്രഭാവതി ഉദ്ഘാടനം ചെയ്യും. സംഘം പ്രസിഡന്‍റ് രമേഷ് ഡി. കുറുപ്പ് അധ്യക്ഷത വഹിക്കും. വൈകീട്ട് 6.30ന് നൃത്തസന്ധ്യ അരങ്ങേറും. ശനിയാഴ്ച വൈകീട്ട് 6.30ന് ഡാൻസ് ഫെസ്റ്റ്. ഞായറാഴ്ച വൈകീട്ട് 6.30ന് പൈതൃകോത്സവം ഉദ്ഘാടനം പ്രതിപക്ഷനേതാവ് വി.ഡി. സതീശനും കലാപരിപാടികളുടെ ഉദ്ഘാടനം ഹൈബി ഈഡൻ എം.പിയും നിർവഹിക്കും. തുടർന്ന് പൊന്തിമുഴക്കം. എട്ടിന് വൈകീട്ട് ആറിന് സമാപനസമ്മേളനം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്യും. ഫ്യൂഷൻ, മറ്റ്​ കലാപരിപാടികൾ എന്നിവ അരങ്ങേറുമെന്ന് സംഘം പ്രസിഡന്‍റ്​ രമേഷ് ഡി. കുറുപ്പ്, ഡെന്നി തോമസ്, എം. കുട്ടപ്പൻ, ടി.പി. ഹാറൂൺ എന്നിവർ അറിയിച്ചു. പടം EA PVR musiriz paithrokolsavam 5 പറവൂർ മുസ്​രിസ് പൈതൃകോത്സവത്തിന്‍റെ ഭാഗമായ സ്റ്റേജുകളുടെ നിർമാണം പുരോഗമിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.