കൊച്ചി: ഇതരസംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനം വർധിക്കുന്നതിനാൽ ജില്ലയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. കോവിഡ് ബാധിതരുടെ വർധനവില്ലെങ്കിലും ജാഗ്രതയുടെ ഭാഗമായാണ് നടപടികൾ. കഴിഞ്ഞ ആഴ്ചയിലെ ശരാശരി കണക്കുകൾ പ്രകാരം പ്രതിദിനം 75പേർക്ക് എന്ന തോതിലാണ് ജില്ലയിൽ രോഗബാധ. 2,300നും 2400നും ഇടയിൽ പരിശോധനകൾ ദിവസവും നടത്തുന്നുണ്ട്. മാസ്ക് ധരിക്കലും സമൂഹഅകലം പാലിക്കുന്നതും കർശനമായി പാലിക്കണമെന്ന മുന്നറിയിപ്പാണ് ജില്ല ആരോഗ്യവകുപ്പ് നിർദേശിച്ചിരിക്കുന്നത്. കൈകൾ ഇടക്കിടക്ക് അണുമുക്തമാക്കുന്നതുൾപ്പെടെ കോവിഡ് മാനദണ്ഡങ്ങൾ എല്ലാം പാലിക്കണമെന്നും നിർദേശിക്കുന്നുണ്ട്. പ്രായമായവരും, ഗുരുതര രോഗങ്ങളുള്ളവരിലും റിവേഴ്സ് ക്വാറന്‍റീൻ ശക്തമാക്കണം. അടച്ചിട്ട സ്ഥലങ്ങളിൽ ആളുകൾ കൂടുന്നത് രോഗവ്യാപനത്തിന് കാരണമാകുമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു. കോവിഡ് പ്രായമായവരുടെ ആരോഗ്യത്തെ സങ്കീർണമാക്കാൻ സാധ്യതയുള്ളതിനാല്‍ കരുതൽ ഡോസ് എടുക്കാത്തവർ ഉടൻ വാക്സിൻ എടുക്കേണ്ടതാണെന്ന് ജില്ല മെഡിക്കൽ ഓഫിസർ അറിയിച്ചു. ................... വാക്സിനെടുക്കുന്നതിൽ കുട്ടികൾ പിന്നിൽ കൊച്ചി: ജില്ലയിൽവാക്സിനെടുക്കുന്നതിൽ കുട്ടികൾ പിന്നിലെന്ന് കണക്കുകൾ. ജില്ലയിൽ 18വയസ്സിന് മുകളിൽ പ്രായമുള്ളവരിൽ 98ശതമാനത്തിനും (6117321 ഡോസ്) വാക്സിൻ നൽകിയിട്ടുണ്ട്. എന്നാൽ, 15മുതൽ 17വരെ പ്രായപരിധിയിലുള്ളവരിൽ 79ശതമാനം പേർ ഒന്നാം ഡോസും 53ശതമാനം പേർ രണ്ടാം ഡോസും സ്വീകരിച്ചിട്ടുണ്ട്. എന്നാൽ, 12മുതൽ 14വരെ പ്രായപരിധിയിലുള്ളവരിൽ 11ശതമാനം പേർ ഒന്നാം ഡോസും 0.11ശതമാനം പേർ മാത്രമാണ് രണ്ടാം ഡോസും സ്വീകരിച്ചിട്ടുള്ളത്. വിദ്യാഭ്യാസവകുപ്പുമുമായി സഹകരിച്ചുകൊണ്ട് എല്ലാ കുട്ടികൾക്കും വാക്‌സിൻ നൽകുന്നത് ത്വരിതപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി മെഡിക്കൽ ഓഫിസർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.