കൂത്താട്ടുകുളം: കൂത്താട്ടുകുളം ഗവ.യു.പി സ്കൂളിൽ നടന്ന . സമാപന ദിനത്തിൽ എൻ.സി.ആർ.ടി. മാസ്റ്റർട്രെയ്നർ എൻ.സി. വിജയകുമാർ ക്ലാസ് നയിച്ചു. നാടറിയാം-ഏകദിന പഠനയാത്രയിലൂടെ കൂര്, പാഴൂർ, അരീക്കൽ, കൊച്ചരിക്കൽ തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ സന്ദർശനം നടത്തി. പുറത്തിറക്കിയ യാത്രവിവരണ പതിപ്പ്, കഥ, കവിത, പതിപ്പ് തുടങ്ങിയവ പ്രകാശനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് ജോമോൻ കുര്യാക്കോസ്, ആർ. വത്സല ദേവി, എലിസബത്ത് പോൾ, ടി.വി. മായ, ഷീബ ബി.പിള്ള, എ.ബി. ജയശ്രീ, കെ. ഗോപിക, കെ.പി. രേഖ, എന്നിവർ സംസാരിച്ചു. ഡി. ശുഭലൻ, എം. സന്ദീപ്, നിഖൽ ജോസ്, ആൻമരിയ സാജു, എൻ.കെ. ലക്ഷ്മിക്കുട്ടി, രശ്മി വിജയൻ എന്നിവർ ക്ലാസ് നയിച്ചു. ചിത്രം: കൂത്താട്ടുകുളം ഗവ.യു.പി സ്കൂളിൽ വേനൽ പറവകളുടെ ഭാഗമായി എൻ.സി. വിജയകുമാർ പരിശീലനം നൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.