ഓട്ടിസം ബാധിതർക്ക്​ ഉല്ലാസദിനമൊരുക്കി ആസ്റ്റര്‍ മെഡ്‌സിറ്റി

കൊച്ചി: ലോക ഓട്ടിസം ബോധവത്കരണ മാസത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആസ്റ്റര്‍ സിക് കിഡ്‌സ് ഫൗണ്ടേഷൻ സഹകരണത്തോടെ ആസ്റ്റര്‍ മെഡ്‌സിറ്റി ഉല്ലാസയാത്ര സംഘടിപ്പിച്ചു. 16 കുട്ടികളും കുടുംബാംഗങ്ങളുമടക്കം 56 പേര്‍ കോട്ടയം മാംഗോ മെഡോസിലേക്ക് നടത്തിയ ഏകദിന ഉല്ലാസയാത്രയില്‍ പങ്കാളികളായി. സ്പീച് തെറപ്പിസ്റ്റ്, ഒക്കുപേഷനല്‍ തെറപ്പിസ്റ്റ്, റെമഡിയല്‍ ട്രെയിനര്‍ അടക്കമുള്ള ആശുപത്രി ജീവനക്കാര്‍ അനുഗമിച്ചു. പൊതുചടങ്ങിനിടെ അസ്വാഭാവികമായി പെരുമാറിയാല്‍ ഇടപെടേണ്ടതിനെ കുറിച്ച കുടുംബാംഗങ്ങളുടെ ആശങ്കകള്‍ക്ക് അനുഭവത്തിലൂടെ പരിഹാരം നല്‍കുന്നതിനാണ് യാത്ര സംഘടിപ്പിച്ചതെന്ന്​ ആസ്റ്റര്‍ മെഡ്‌സിറ്റി കിഡ്‌സ് ഇന്റഗ്രേറ്റഡ് ന്യൂറോ ഡെവലപ്‌മെന്റ് കണ്‍സല്‍ട്ടന്റ് ഡോ. സൂസന്‍ മേരി സക്കറിയ പറഞ്ഞു. CAP - ലോക ഓട്ടിസം ബോധവത്കരണ മാസത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആസ്റ്റര്‍ സിക് കിഡ്‌സ് ഫൗണ്ടേഷൻ സഹകരണത്തോടെ സംഘടിപ്പിച്ച ഉല്ലാസയാത്ര

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.