പള്ളുരുത്തി: പോക്സോ കേസിലെ പ്രതി നമ്പർ 18 ഹോട്ടൽ ഉടമ റോയി വയലാറ്റിന്റെ വീടിന് നേരെ കല്ലേറ്. ബുധനാഴ്ച പുലർച്ചയാണ് വീടിന്റെ ഗേറ്റിനു നേരെ ഒരു സംഘം കല്ലെറിഞ്ഞത്. കല്ലേറിൽ ഗേറ്റിന് കേടുപാടുണ്ടായി. അതേസമയം റോയി വയലാറ്റ് വിളിച്ചത് പ്രകാരം രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പരാതിയില്ലെന്ന് പറഞ്ഞതിനാൽ പൊലീസ് കേസെടുത്തിട്ടില്ല. ബുധനാഴ്ച പുലർച്ച ഒരു സംഘം റോയിയുടെ വീടിന്റെ പരിസരത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെ തുടർന്ന് പൊലീസെത്തി ഇവരെ വിരട്ടിയോടിച്ചിരുന്നു. ഈ സംഭവത്തിൽ പ്രകോപിതരായാണ് യുവാക്കൾ വീടിന് നേരെ കല്ലെറിഞ്ഞത് എന്നാണ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.