പോത്താനിക്കാട് ജനപ്രതിനിധികളും കൃഷിയിലേക്ക്

കോതമംഗലം: 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഭാഗമായി പോത്താനിക്കാട് ഗ്രാമപഞ്ചായത്തിലെ മുഴുവൻ ജനപ്രതിനിധികളും കൃഷി വകുപ്പ്​ ഉദ്യോഗസ്ഥരും സഹകരണ സ്ഥാപനങ്ങളും കുടുംബശ്രീ അംഗങ്ങളും ചേർന്നു നടത്തുന്ന ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു. ഡീൻ കുര്യാക്കോസ് എം.പി. ഉദ്​ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ്​ എൻ.എം. ജോസഫ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ പി.എ.എം. ബഷീർ, ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി അംഗം റാണിക്കുട്ടി ജോർജ് എന്നിവർ മുഖ്യാതിഥികളായി. പുളിന്താനം മാലി പുത്തൻപുരയിൽ സാജു എന്ന കർഷകന്‍റെ തരിശായ ഒന്നര ഏക്കർ സ്ഥലത്താണ് പച്ചക്കറി കൃഷി ആരംഭിച്ചത്. വെണ്ട, മുളക്, വഴുതിന, തക്കാളി, ചീര തുടങ്ങിയ പച്ചക്കറികൾ കൂടാതെ നേന്ത്രൻ, ഞാലിപ്പൂവൻ, കിഴങ്ങുവർഗങ്ങൾ എന്നിവയും ഇവിടെ കൃഷി ചെയ്യുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ഡോളി സജി സ്വാഗതവും, കൃഷി ഓഫിസർ സണ്ണി കെ.എസ്. നന്ദിയും പറഞ്ഞു. EM KMGM 3 Deen പോത്താനിക്കാട് പഞ്ചായത്ത്​ ജനപ്രതിനിധികൾ ആരംഭിച്ച കൃഷിയുടെ ഉദ്ഘാടനം ഡീൻ കുര്യാക്കോസ് എം.പി. നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.