വ്യാപാരി കടയിൽ തൂങ്ങിമരിച്ച നിലയിൽ

വൈപ്പിൻ: പലചരക്ക് വ്യാപാരിയെ കടയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുഴുപ്പിള്ളി ചെറുവൈപ്പ് ജങ്​ഷനിൽ പലചരക്ക് കട നടത്തുന്ന തുണ്ടിപ്പുറം കുറുപ്പശ്ശേരി ഗോപാലകൃഷ്ണനെയാണ്​ (73) തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഷട്ടർ പകുതി താഴ്ത്തിയിട്ട കടയിൽനിന്ന് ഫോണിന്റെ നിരന്തരശബ്ദം ശ്രദ്ധിച്ച ഓട്ടോക്കാരാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടത്തിനുശേഷം പറവൂർ ശ്മശാനത്തിൽ സംസ്കരിച്ചു. ഭാര്യ: സതി. മക്കൾ: ശ്രീജിത്ത്, തത്ത.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.