കൗൺസിൽ യോഗത്തിലും പ്രതിഷേധം

കാക്കനാട്: തൃക്കാക്കര നഗരസഭ വൈസ് ചെയർമാൻ എ.എ ഇബ്രാഹീം കുട്ടിയുടെ വീട്ടിൽ സ്വർണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് അധികൃതർ പരിശോധന നടത്തിയ സംഭവത്തിൽ നഗരസഭ . വൈസ് ചെയർമാന്‍റെ രാജി ആവശ്യപ്പെട്ട് എൽ.ഡി.എഫ് കൗൺസിലർമാർ പ്രതിഷേധം നടത്തുകയായിരുന്നു. നടുത്തളത്തിലിറങ്ങിനിന്ന് കൗൺസിലർമാർ മുദ്രാവാക്യങ്ങൾ മുഴക്കി. കഴിഞ്ഞ കൗൺസിൽ യോഗത്തിലും പ്രതിപക്ഷ സമരം നടന്നിരുന്നു. മാർച്ച് 31ന് നടന്ന കൗൺസിലിന്‍റെ മിനിറ്റ്​സ്​ നൽകിയില്ലെന്നാരോപിച്ചായിരുന്നു അന്ന്​ ബഹളം. ചൊവ്വാഴ്ച ഇത് നൽകിയെങ്കിലും മിനിറ്റ്​സിൽ കൃത്രിമം കാണിച്ചതായി പ്രതിപക്ഷം ആരോപണമുന്നയിച്ചു. ഇത് ബഹളത്തിൽ കലാശിച്ചതിന്​ പിന്നാലെയാണ് കൗൺസിലർമാർ നടുത്തളത്തിലിറങ്ങി ഉപാധ്യക്ഷന്‍റെ രാജി ആവശ്യപ്പെട്ടത്. ഇതോടെ അജണ്ടകൾ എല്ലാം പാസാക്കി നഗരസഭ അധ്യക്ഷ യോഗം അവസാനിപ്പിക്കുകയായിരുന്നു ഫോട്ടോ: തൃക്കാക്കര നഗരസഭ ഉപാധ്യക്ഷൻ എ.എ ഇബ്രാഹിം കുട്ടിയുടെ രാജി ആവശ്യപ്പെട്ട് കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.