മട്ടാഞ്ചേരി: സംസ്ഥാനത്ത് വർഗീയ കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്ന ആർ.എസ്.എസ്-എസ്.ഡി.പി.ഐ കലാപകാരികളെ ഒറ്റപ്പെടുത്തുക എന്ന മുദ്രാവാക്യമുയർത്തി സി.പി.എം റാലിയും പൊതുസമ്മേളനവും നടത്തി. മട്ടാഞ്ചേരി ആനവാതിലിൽനിന്ന് ആരംഭിച്ച റാലി ടി.ഡി ഹൈസ്കൂളിനു മുന്നിൽ സമാപിച്ചു. സമ്മേളനം ജില്ല സെക്രട്ടേറിയറ്റ് അംഗം ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. കെ.എം. റിയാദ് അധ്യക്ഷത വഹിച്ചു. കെ.ജെ. മാക്സി എം.എൽ.എ, വി.സി. ബിജു, കെ.എ. എഡ്വിൻ, കെ.എ. അജേഷ് എന്നിവർ സംസാരിച്ചു. ചിത്രം: സി.പി.എം സംഘടിപ്പിച്ച പൊതുസമ്മേളനം ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.