കൊച്ചി: നഗരത്തിലെ ആറിടങ്ങളിൽ വീട് കുത്തിത്തുറന്ന് പണവും സ്വർണാഭരണങ്ങളും കവർന്ന കേസിലെ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. ഇതിനായുള്ള അപേക്ഷ ഉടൻ നൽകുമെന്ന് പൊലീസ് പറഞ്ഞു. ഉത്തർപ്രദേശ് സ്വദേശികളും ഡൽഹി ഖയാല ജെ.ജെ. കോളനിയിൽ താമസിക്കുന്ന മിന്റു വിശ്വാസ് (47), ഹിച്ചാമാപുരിൽ താമസിക്കുന്ന ഹരിചൻന്ദ്ര സന്തോഷ് (33), ഉത്തർപ്രദേശ് അമാവതി സ്വദേശി ചന്ദ്രബൻ (28) എന്നിവരാണ് പിടിയിലായത്. എളമക്കര, കടവന്ത്ര, നോർത്ത് സ്റ്റേഷനുകളിലാണ് ഇവർക്കെതിരെ കേസ്. വിമാനമാർഗമെത്തി കവർച്ച ചെയ്ത് മടങ്ങുന്നതാണ് പ്രതികളുടെ രീതി. ആറ് കേസുകളിൽ പ്രത്യേകം കസ്റ്റഡിയിൽ വാങ്ങുന്നത് ആലോചിക്കുന്നുണ്ട്. തൊണ്ടിമുതലുകളെല്ലാം ഇതിനകം കണ്ടെത്തിയിട്ടുണ്ട്. പ്രതികളിൽ രണ്ട് പേർ ഫെബ്രുവരിയിൽ വിമാനമാർഗം കൊച്ചിയിൽ എത്തിയിട്ടുണ്ട്. ഈ വരവിൽ കവർച്ച നടത്തിയിട്ടുണ്ടോയെന്നാണ് പ്രധാനമായും അറിയേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.