തോട്ടറ പുഞ്ചയിലെ കര്‍ഷകര്‍ക്ക് സഹായഹസ്തവുമായി തൊഴിലുറപ്പ്​ തൊഴിലാളികള്‍

(പടം) കാഞ്ഞിരമറ്റം: മഴയില്‍ കൃഷിനാശം നേരിട്ട . കൊച്ചിയുടെ നെല്ലറ എന്നറിയപ്പെടുന്ന തോട്ടറ പുഞ്ചയില്‍ കനത്ത മഴ ഉണ്ടായതിനെ തുടര്‍ന്ന് കൊയ്യാന്‍ കഴിയാതെ ദുരിതത്തിലായ കര്‍ഷകരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് തൊഴിലുറപ്പ്​ തൊഴിലാളികള്‍ സേവനപ്രവര്‍ത്തനത്തിലൂടെ വിളവ് കൊയ്യാനായി പാടത്തിറങ്ങിയത്. ആറ്, ഏഴ്, എട്ട് വാര്‍ഡുകളിലെ നൂറോളം തൊഴിലാളികളാണ് വെള്ളക്കെട്ടുമൂലം കൊയ്ത്ത് യന്ത്രം ഇറങ്ങാത്ത പാടശേഖരങ്ങളില്‍ കൊയ്ത്തിനിറങ്ങിയത്. കുന്നംകുളം പാടശേഖരത്തില്‍ ആമ്പല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ബിജു തോമസ് കൊയ്ത്ത് ഉദ്​ഘാടനം ചെയ്തു. സ്റ്റാൻഡിങ്​ കമ്മിറ്റി ചെയര്‍മാന്‍മാരായ ബിനു പുത്തേത്ത് മ്യാലില്‍, ജലജ മണിയപ്പന്‍, എം.എം. ബഷീര്‍, പഞ്ചായത്ത്​ അംഗങ്ങളായ ജെസി ജോയി, ഫാരിസ മുജീബ്, സുനിത സണ്ണി, കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ വിവിധ പാടശേഖരങ്ങളില്‍ കൊയ്ത്തിന് നേതൃത്വം നല്‍കി. EC-TPRA-3 Thottara Puncha തോട്ടറ പുഞ്ചയില്‍ പഞ്ചായത്ത് പ്രസിഡന്‍റ്​ ബിജു തോമസിന്‍റെ നേതൃത്വത്തില്‍ തൊഴിലുറപ്പ്​ തൊഴിലാളികള്‍ കൊയ്ത്തിനിറങ്ങിയപ്പോള്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.