വെൺമണി സ്മാരക അവാർഡ് ദിവാകരൻ വിഷ്ണുമംഗലത്തിനും നാലപ്പാടം പത്്മനാഭനും

കാലടി: ഈ വർഷത്തെ വെൺമണി സ്മാരക അവാർഡ് കാസർകോട്​ ജില്ലയിലെ അജാനൂർ സ്വദേശിയായ ദിവാകരൻ വിഷ്ണുമംഗലത്തിന് ലഭിച്ചു. അഭിന്നം എന്ന കവിതക്കാണ് അവാർഡ്. ഭൂശാസ്ത്രവകുപ്പിൽ സീനിയർ ജിയോളജിസ്റ്റായിരുന്നു. കോവിഡിന്‍റെ പശ്ചാത്തലത്തിൽ നൽകാൻ കഴിയാതിരുന്ന 2021 ലെ വെൺമണി സ്മാരക പുരസ്കാരം കാസർകോട്​ ജില്ലയിൽ ആനന്ദാശ്രമം സ്വദേശിയായ നാലപ്പാടം പത്മനാഭനാണ്. കവിതകൾ' എന്ന കൃതിക്കാണ് അവാർഡ്. ദൂരദർശൻ കേന്ദ്രത്തിൽ പ്രോഗ്രാം അവതാരകനായിരുന്നു. മേയ് 14ന്​ വൈകീട്ട്​ മൂന്നിന് വെൺമണി തറവാട്ടിൽ നടക്കുന്ന വെൺമണിഅനുസ്മരണ സമ്മേളനത്തിൽ പുരസ്കാരങ്ങൾ സമർപ്പിക്കുമെന്ന് ട്രസ്റ്റ് സെക്രട്ടറി ഡോ. വി.വി അനിൽകുമാർ അറിയിച്ചു. ചിത്രം--വെൺമണി സ്മാരക അവാർഡ് ജേതാക്കളായ ദിവാകരൻ വിഷ്ണമംഗലം, നാലപ്പാടം പത്മനാഭൻ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.