കിണറ്റിൽ വീണ വയോധികയെ രക്ഷപ്പെടുത്തി

കാഞ്ഞൂർ: കിണറ്റിൽ വീണ വയോധികയെ നാട്ടുകാരും അഗ്​നിരക്ഷ സേനയും ചേർന്ന്​ രക്ഷപ്പെടുത്തി. പുതിയേടം ആഞ്ഞിക്കൽ ജോസിന്‍റെ ഭാര്യ റോസിയാണ് (70 ) തിങ്കളാഴ്​ച രാത്രി 10ന് കിണറ്റിൽ വീണത്. 40 അടി താഴ്ചയുള്ളതും പന്ത്രണ്ട് അടിയിലേറെ വെള്ളവുമുള്ള കിണറ്റിലാണ് റോസി വീണത്. നാട്ടുകാർ കിണറ്റിൽ കസേര കെട്ടിയിറക്കി കൊടുക്കുകയും റോസി അതിൽ പിടിച്ച് നിൽക്കുകയും ചെയ്തു. അങ്കമാലി അസി. സ്റ്റേഷൻ ഓഫിസർമാരായ അബ്​ദുൽ നസീർ, പി. എ. ഷാജൻ എന്നിവരുടെ നേതൃത്വത്തിൽ എത്തിയ അഗ്​നിരക്ഷസേന വയോധികയെ മുകളിൽ എത്തിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.