മിന്നലേറ്റ് തൊഴിലാളി മരിച്ചു

മിന്നലേറ്റ് തൊഴിലാളി മരിച്ചു മല്ലപ്പള്ളി: മിന്നലേറ്റ് തൊഴിലാളി മരിച്ചു. കോട്ടയം വെള്ളാവൂർ പൊട്ടുകുളം മരോട്ടിക്കൽ അനീഷാണ്​ (40) മരിച്ചത്. എഴുമറ്റൂർ വട്ടരി മലേക്കീഴ് റബർ തടി ചുമടെടുക്കുന്നതിനിടെയാണ് മിന്നലേറ്റത്. പരേതനായ അച്ചൻകുഞ്ഞിന്‍റെയും അമ്മിണിയുടെയും മകനാണ്. ചൊവ്വാഴ്‌ച വൈകീട്ട് നാലിനാണ് അപകടം. 10 പേരടങ്ങുന്ന സംഘമാണ് പ്ലാത്താനം ദേവസ്യയുടെ പറമ്പിൽ ജോലിയെടുത്തിരുന്നത്. അടുത്തുണ്ടായിരുന്ന ആഞ്ഞിലിമരത്തിൽനിന്നാണ് അനീഷിന് ആഘാതമേറ്റതെന്ന് കരുതുന്നു. ഭാര്യ: സന്ധ്യ. മക്കൾ: അപർണ, അതുല്യ. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.