പി.ഐ. പൗലോസ്​ അനുസ്മരണം

പെരുമ്പാവൂര്‍: കോണ്‍ഗ്രസ് വെങ്ങോല മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തില്‍ മുന്‍ എം.എല്‍.എയും കെ.പി.സി.സി അംഗവുമായിരുന്ന പി.ഐ. പൗലോസിന്റെ 40ാം ചരമ വാര്‍ഷികവും അനുസ്മരണ സമ്മേളനവും കെ.പി.സി.സി അംഗം ഒ. ദേവസി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.എച്ച്. മുഹമ്മദ് അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് ഭാരവാഹികളായ പി.എ. മുക്താര്‍, എം.പി. ജോര്‍ജ്, കെ.വൈ. യാക്കോബ്, എല്‍ദോ മോസസ്, ജിന്‍സ് ജോര്‍ജ്, മഹിള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സിക്രട്ടറി ഷീബ രാമചന്ദ്രന്‍, ഐ.എന്‍.ടി.യു.സി വെങ്ങോല മണ്ഡലം പ്രസിഡന്റ് സി.വി. മുഹമ്മദാലി, മണ്ഡലം ഭാരവാഹികളായ എം.കെ. ഗോപകുമാര്‍, എന്‍.കെ. ഇസ്മയില്‍, കെ.എ. അബൂബക്കര്‍ എം.എം. സുലൈമാന്‍, സിദ്ദീഖ് പുളിയാമ്പിള്ളി, എം.എ. ഷരീഫ്, പഞ്ചായത്ത് അംഗങ്ങളായ ഷിഹാബ് പള്ളിക്കല്‍, പി.പി. എല്‍ദോസ് എന്നിവര്‍ സംസാരിച്ചു. em pbvr 2 O. Devasy കോണ്‍ഗ്രസ് വെങ്ങോല മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പി.ഐ. പൗലോസിന്റെ 40ാം ചരമ വാര്‍ഷികവും അനുസ്മരണ സമ്മേളനവും കെ.പി.സി.സി അംഗം ഒ. ദേവസി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.