കിണറ്റിൽ വീണ യുവതിയെ രക്ഷിച്ചു

കാലടി: മേക്കാലടിയിൽ കിണറ്റിൽ വീണ യുവതിയെ അഗ്​നിരക്ഷാസേന രക്ഷിച്ചു. കോഴിക്കാടത്ത് വീട്ടിൽ ബീതു ദേവദാസാണ് (21) കാൽ തെന്നി കിണറ്റിൽ വീണത്. പ്രദേശവാസികളായ രണ്ടുപേർ കിണറ്റിലിറങ്ങി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും കയറ്റാനായില്ല. തുടർന്ന് അങ്കമാലിയിൽനിന്ന് അഗ്​നിരക്ഷാസേന എത്തിയാണ് കിണറ്റിൽനിന്ന് കയറ്റിയത്. ശാരീരിക അസ്വസ്ഥതയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനങ്ങൾക്ക് ഫയർ സ്റ്റേഷൻ ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർമാരായ പി.വി. പൗലോസ്, എൻ.കെ. സോമൻ എന്നിവർ നേതൃത്വം നല്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.