മണി ചെയിൻ മാതൃകയിൽ വൻ തട്ടിപ്പ്; രണ്ട് പ്രതികൾ അറസ്റ്റിൽ

കൊച്ചി: മണി ചെയിൻ മാതൃകയിൽ യുവാവിനെയും ബന്ധുക്കളെയും കബളിപ്പിച്ച് 10 ലക്ഷം രൂപ തട്ടിയ രണ്ടുപേർ പിടിയിലായി. മൂന്നും നാലും പ്രതികളായ വെണ്ണല ചക്കാലക്കൽ വീട്ടിൽ ജോഷി (51), തമ്മനം നിലവറയത്ത് വീട്ടിൽ ബെൻസൺ (52) എന്നിവരെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നും രണ്ടും പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. ഏരൂർ നടമ അഭിഷേകം വീട്ടിൽ സന്തോഷ് (50), രഞ്ജിത്ത് എന്നിവർ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. 2021ലായിരുന്നു കേസിന് ആസ്പദമായ സംഭവം. ക്രൗഡ് വൺ മൾട്ടി ലെവൽ മാർക്കറ്റിങ് എന്ന സ്ഥാപനത്തിന്‍റെ പേരിലായിരുന്നു തട്ടിപ്പ്. 50,000 രൂപ നിക്ഷേപിച്ചാൽ ആഴ്ചയിൽ രണ്ടര യൂറോ വീതം അക്കൗണ്ടിലെത്തുമെന്ന് വിശ്വസിപ്പിച്ചാണ് ഇവർ ആളുകളെ വീഴ്ത്തിയിരുന്നത്. മോഹന വാഗ്ദാനങ്ങളിൽ വീണ് പണം നിക്ഷേപിച്ചെങ്കിലും അക്കൗണ്ടിൽ പറഞ്ഞപോലെ തുകയെത്താതായതോടെയാണ് പരാതിക്കാരൻ തട്ടിപ്പിന് ഇരയായെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് പൊലീസിൽ പരാതിപ്പെടുകയായിരുന്നു. പാലാരിവട്ടത്തുവെച്ചാണ് പ്രതികൾ പൊലീസ് പിടിയിലായത്. ഇവരെ വിവിധയിടങ്ങളിലെത്തിച്ച് തെളിവെടുത്തു. കോടതിയിൽ ഹാജരാക്കി. ഫോട്ടോ ക്യാപ്ഷൻ EKG Prathi Joshi EKG Prathi Benson പ്രതികളായ ജോഷി, ബെൻസൺ എന്നിവർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.