'മാർ ആന്‍റണി കരിയിലിനെ തിരിച്ചു വിളിക്കണം'

അങ്കമാലി: എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരിമാർ ആൻറണി കരിയിലിനെ തൽസ്ഥാനത്തു നിന്ന് ഉടൻ തിരിച്ചു വിളിക്കണമെന്ന് സീറോ മലബാർ സഭ ലെയ്റ്റി അസോസിയേഷൻ മേഖല സമ്മേളനം ആവശ്യപ്പെട്ടു. മാർപാപ്പയെയും, സീറോ മലബാർ സിനഡിനെയും മേജർ ആർച്​ബിഷപ്പിനെയും അനുസരിക്കാത്ത മെത്രാപ്പോലീത്തൻ വികാരി ഒരു നിമിഷം പോലും ആ സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്ന് യോഗം അഭിപ്രായപ്പെട്ടു. പ്രസിഡൻറ് ജോർജ് കുര്യൻ പാറയ്​ക്കൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പ്രഫ. ജിബി വർഗീസ്, എം.കെ. തോമസ്, വർഗീസ് പറവെട്ടി , ജോയി മൂഞ്ഞേലി, ജോണി തോട്ടക്കര, ബിജു നെറ്റിക്കാടൻ . ഷൈബി പാപ്പച്ചൻ, .ഷിജോ മാടൻ, ഷെന്നി പാപ്പച്ചൻ, ഡേവീസ് ചൂരമന, ഷിബു ആൻറണി തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.