ഇലക്​ട്രിക്​ വാഹന ചാർജിങ്​ സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു

പറവൂർ: കെ.എസ്.ഇ.ബിയുടെ കീഴിൽ പറവൂർ-ആലുവ റോഡിൽ മന്നം 110 കെ.വി. സബ്സ്റ്റേഷന് സമീപത്ത് സ്ഥാപിച്ച ഇലക്​ട്രിക്​ വാഹന ചാർജിങ് ​സ്റ്റേഷൻ കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡൻറ് കെ.എസ്. ഷാജി ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത്​ അംഗം ഷാരോൺ, പറവൂർ ബ്ലോക്ക്​ പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.എസ്. സനീഷ്, കമല സദാനന്ദൻ, എസ്. പ്രശാന്ത്, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരായ എ. ശ്രീകല, ബേബി, കെ.എസ്. ആഷ എന്നിവർ സംസാരിച്ചു. പറവൂർ ചൈതന്യ ആശുപത്രി മാനേജിങ്​ ഡയറക്ടർ ഡോ. എൻ. മധുവി‍ൻെറ കാറാണ് ആദ്യമായി ചാർജ് ചെയ്തത്. കാറുകൾക്ക് മാത്രമാണ് ചാർജിങ്​. നാല് ഇലക്ട്രിക്കൽ അഡാപ്റ്ററുകളാണ് ഐ ചാർജിങ്ങിന് ഒരുക്കിയത്. യൂനിറ്റ് ഒന്നിന് 15 രൂപയാണ് നിരക്ക്. പടം EA PVR E-vehicle 4 കെ.എസ്.ഇ.ബി മന്നം സബ്സ്റ്റേഷന് സമീപത്ത് സ്ഥാപിച്ച ഇലക്​ട്രിക്​ വാഹന ചാർജിങ്​ സ്റ്റേഷ‍ൻെറ ഉദ്ഘാടനം കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡൻറ് കെ.എസ്. ഷാജി നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.