കൈക്കുഞ്ഞുമായെത്തി മോഷണം; അന്വേഷണം ഊർജിതമാക്കി

കൊച്ചി: നഗരത്തിലെ രണ്ടുവീട്ടിൽനിന്നായി 115 ലക്ഷം രൂപയുടെ സ്വർണ, വജ്രാഭരണങ്ങൾ മോഷ്ടിച്ചത്​ സ്ത്രീകൾ ഉൾപ്പെട്ട സംഘം. ഇവരുടെ സി.സി ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. കൈക്കുഞ്ഞുമായാണ് മൂന്നുപേരടങ്ങുന്ന സംഘം മോഷണത്തിന്​ എത്തിയത്. ഏപ്രിൽ ഒന്നിന് നഗരത്തിലെ തിയറ്റിനു​ സമീപത്തെ വ്യവസായിയുടെ വീട്ടിലാണ് ഇവർ ആദ്യം മോഷണം നടത്തിയത്. 90 ലക്ഷം രൂപയുടെ ആഭരണങ്ങൾ മോഷ്ടിച്ചു. ദിവസങ്ങൾക്കുള്ളിലാണ്​ നഗരത്തിലെ സ്വകാര്യ ആശുപത്രിക്ക് സമീപത്തെ വീട്ടിലും മോഷണം നടന്നത്​. 20 പവനും 3.2 ലക്ഷം രൂപയും ഡോളറുമാണ് അപഹരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.