ക്ഷേമനിധി ആനുകൂല്യങ്ങൾ വർധിപ്പിക്കും- മന്ത്രി ശിവൻകുട്ടി

അങ്കമാലി: ക്ഷേമനിധി ആനുകൂല്യങ്ങൾ വർധിപ്പിക്കുമെന്നും തൊഴിലാളികളെ കഷ്ടപ്പെടുത്താതെ യഥാസമയം ആനുകൂല്യങ്ങൾ കൊടുത്ത് തീർക്കുമെന്നും മന്ത്രി വി. ശിവൻകുട്ടി. കേരള ഈറ്റ-കാട്ടുവള്ളി, തഴ തൊഴിലാളി ക്ഷേമനിധി ബോർഡി‍ൻെറ വിവിധ ആനുകൂല്യങ്ങളുടെ വിതരണം ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 1.25 കോടിയുടെ ആനുകൂല്യങ്ങളാണ് മന്ത്രി വിതരണം ചെയ്തത്. റോജി എം. ജോൺ എം.എൽ.എ അധ്യക്ഷത വഹിച്ചു. ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ പി.എം. ഫിറോസ് റിപ്പോർട്ട് അവതരിപ്പിച്ചു. ക്ഷേമനിധി ബോർഡ് ചെയർമാൻ ചാണ്ടി പി. അലക്സാണ്ടർ, അക്കൗണ്ട്സ് ഓഫിസർ എ.വി. പ്രദീപ്, നഗരസഭ ചെയർമാൻ റെജി മാത്യു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ മേരി ദേവസിക്കുട്ടി, ബാംബു കോർപറേഷൻ ചെയർമാൻ ടി.കെ. മോഹനൻ, മുൻ മന്ത്രി ജോസ് തെറ്റയിൽ എന്നിവർ സംസാരിച്ചു. EA ANKA 2 MlNISTER കേരള ഈറ്റ കാട്ടുവള്ളി തഴതൊഴിലാളി ക്ഷേമനിധി ബോർഡി‍ൻെറ വിവിധ ആനുകൂല്യങ്ങളുടെ വിതരണോദ്ഘാടനം മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.