കുറ്റിലഞ്ഞി പാഴൂർ മോളത്തെ സർക്കാർ ഭൂമി സംരക്ഷിക്കും -സി.പി.ഐ

കോതമംഗലം: വിവാദ വ്യവസായ പാർക്കിനായി കണ്ടെത്തിയ സ്ഥലത്തോട് ചേർന്ന സർക്കാർ ഭൂമി സംരക്ഷിക്കുമെന്ന് സി.പി.ഐ നെല്ലിക്കുഴി ലോക്കൽ കമ്മിറ്റി. പഞ്ചായത്ത് ഭരണസമിതിയിൽ ചർച്ച ചെയ്തിട്ടോ തീരുമാനം എടുത്തിട്ടോ അല്ല പഞ്ചായത്ത് സെക്രട്ടറി അത്തരമൊരു പെർമിറ്റ് അനുവദിച്ചത്. ആരോപണം ഉയർന്നതിനെ തുടർന്ന് നിലവിലുണ്ടായിരുന്ന സെക്രട്ടറിയെ സ്ഥലം മാറ്റി. സ്ഥലം മാറിപ്പോകുന്ന ദിവസം പോലും അനധികൃത കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുകയും തുടർന്ന് പ്രസിഡൻറി‍ൻെറ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിൽ തടഞ്ഞുനിർത്തേണ്ട സാഹചര്യവുമുണ്ടായി. മതിയായ രേഖകൾ ഹാജരാക്കിയതിനെ തുടർന്നാണ് പഞ്ചായത്ത് പെർമിറ്റ് നൽകിയതെങ്കിലും സ്വകാര്യ വ്യവസായ പാർക്ക് എന്ന ലേബലിൽ സർക്കാറി‍ൻെറ പദ്ധതിയുടെ ഭാഗമെന്ന് പ്രതീതി സൃഷ്ടിക്കുന്നതിനും ഇതി‍ൻെറ എല്ലാം മറവിൽ അനധികൃത പ്രവർത്തനങ്ങൾ നടത്തുന്നതിനാണ് വസ്തു ഉടമകൾ ശ്രമിച്ചത്. ഭൂമി സർക്കാർ ഏറ്റെടുത്ത്​ ഭൂരഹിതർക്ക് വിതരണം ചെയ്യുന്നതിനുമുള്ള നടപടികൾ റവന്യൂ വകുപ്പ് സ്വീകരിക്കും. മറ്റു തെറ്റായ പ്രചാരണം തള്ളിക്കളയണമെന്ന് സെക്രട്ടറി പി.എം. അബ്ദുൽ സലാം, അസി. സെക്രട്ടറി എ.ആർ. വിശ്വനാഥൻ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.